ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയിൽ മലയാളി മുസ്ലിംസ് ഓഫ് ന്യൂജേഴ്സി (എം.എം.എൻ.ജെ) കുടുംബ സംഗമവും സ്പോർട്ട്സ് മീറ്റും സംഘടിപ്പിച്ചു. 27-05-2023 ശനിയാഴ്ച നടന്ന പ്രോഗ്രാമിൽ ന്യൂജേഴ്സിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതോളം കുടുംബങ്ങളാണ് റാറിറ്റൻ നദീ തീരത്തുള്ള ഡൊണാൾഡ്സൺ പാർക്കിൽ ഒത്തുകൂടിയത്. എല്ലാവരും നേരത്തെ തന്നെ എത്തി ഉച്ചഭക്ഷണത്തിനുള്ള വൈവിധ്യമായ ബാർബിക്യു വിഭവങ്ങൾ തയ്യാറാക്കി.

ഉച്ചക്ക് ശേഷം നടന്ന സ്പോർട്ട്സ് മീറ്റിൽ വടം വലി, ത്രോ ബാൾ തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. തികച്ചും നിയമാനുസൃതമായി നടന്ന മത്സരങ്ങൾ അംഗങ്ങളുടെ കായിക പ്രാഗത്ഭ്യം വിളിച്ചോതുന്നതായിരുന്നു.

കുട്ടികൾക്കായി നടത്തിയ സാക്ക് റേസ്, സ്പൂൺ റേസ്, കസേരക്കളി തുടങ്ങിയ മത്സരങ്ങളും വാശിയേറിയതായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒരോരുത്തരെയും ബ്ലൂ, ഗ്രീൻ, യെല്ലോ, റെഡ് എന്നീ ഗ്രൂപ്പുകളാക്കി തിരിച്ച് പ്രായപരിധിക്കനുസരിച്ച് വിവിധ കാറ്റഗറികളായാണ് മത്സരങ്ങൾ നടത്തിയത്. വീറും അവേശവും നിറഞ്ഞ് നിന്ന മത്സരങ്ങൾക്കൊടുവിൽ ടീം ബ്ലൂ ജേതാക്കളായി. രണ്ടാം സ്ഥാനം ഗ്രീൻ ടീം നേടി. ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റുകൾ നേടി റോഷൻ ബഷീർ സ്പോർട്ട്സ് മീറ്റിലെ താരമായി.




സമദ് പൊന്നേരി, മുഹമ്മദ് നൗഫൽ, മഹബൂബ്, മുഹമ്മദ് മുനീർ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
എം.എം.എൻ.ജെ നടത്തുന്ന മലയാള ഭാഷാ പഠന ക്ലാസിൽ മികവ് പുലർത്തിയ കുട്ടികളെയും അധ്യാപകരെയും അനുമോദിച്ചു. സംഘാടക സമിതി അംഗങ്ങളായ സലീം കാവുങ്ങപ്പറമ്പിൽ, ഇർഷാദ് നെച്ചിക്കോട്ടിൽ, അജാസ് നടുവഞ്ചേരി, മുഹമ്മദ് മുനീർ, അബ്ദുൾ അസീസ് ടി.കെ, ഷമീർ ഏർകുളങ്ങര, സിനാഷ് ഷാജഹാൻ, അഷ്റഫ് ഉപ്പി, അഹ്മദ് കബീർ, അസ്ലം ഹമീദ്, അമീൻ പുളിക്കലകത്ത്, ഹാഫിറ എം.വി.സി, അലീന സിനാഷ്, ഷജ്ല അജാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വ്യക്തിഗത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി സ്പോർട്ട്സി മീറ്റിലെ താരമായ

സ്പോർട്ട്സ് മീറ്റ് കുട്ടികളുടെ വിഭാഗത്തിൽ വിജയികളായവർ






















